Tuesday, 26 July 2016

എ ടി എം


എ ടി എം

                                                                         (ATM)

                                                                             അയാള്‍ കയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കവറുമായി വീട്ടില്‍ നിന്ന് ഇറങ്ങിയോടി . വല്ലാത്ത ഒരു വെപ്രാളം അയാളുടെ മുഖത്തിനെ വിയര്‍പ്പുതുള്ളികളാല്‍ പൊതിഞ്ഞു. അയാള്‍ ഓടിച്ചെന്ന്‍ എത്തിയത് ഒരു ATM counter - നു മുന്നില്‍. പതിവില്ലാത്ത ഒരു ജനകൂട്ടം ആ counter നു മുന്നില്‍ തടിച്ചു കൂടിയിരുന്നു. നന്നേ കിതച്ചുകൊണ്ട് അയാള്‍   ആ വരിയുടെ അവസാനം പോയി നിന്നു. എത്രയും പെട്ടെന്ന്‍ ആ വരി മുന്നോട്ടു പോയിരുന്നെങ്കില്‍ എന്നയാള്‍ പ്രാര്‍ത്ഥിച്ചു. ക്ഷമയുടെ ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അയാള്‍ ആ ATM counter - നു മുന്നില്‍ എത്തി. ട്രൌസര്‍ ന്‍റെ പോക്കറ്റില്‍ ഉണ്ടായിരുന തടിച്ച പേഴ്സില്‍ നിന്ന് ATM കാര്‍ഡ്‌ എടുത്തു സ്വയിപ്പ്‌ ചെയ്തു. കയ്യില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക്‌ കവറില്‍ നിന്നും ഒരു പ്ലാസ്റ്റിക്‌ കുപ്പി എടുത്തു ATM counter - ലെ പൈപ്പ്-നു  താഴെ പിടിച്ചു. പെയ്തിറങ്ങിയ ഏതോ മഴക്കാലത്തിന്‍റെ ഓര്‍മ്മയെന്നോണം രണ്ടു തുള്ളി ആ കുപ്പിയിലേക്ക്‌ അടര്‍ന്നു വീണു...

                                                                                           
                                                                                          - ഋതു