പൊന്മാൻ
“നമ്മൾ അനുഭവിക്കാത്ത നമ്മൾ ജീവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകൾ ആണെന്ന്” ബെന്യാമിൻ എഴുതി വച്ചതിന്റെ മറ്റൊരു ആവിഷ്കാരമാണ് പൊന്മാൻ.
ജി ആർ ഇന്ദുഗോപന്റെ എനിക്ക് അത്രമേൽ ഇഷ്ടപ്പെട്ട “നാലഞ്ച് ചെറുപ്പക്കാർ” എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത സിനിമ. നോവലിന് ഒരു രീതിയ്ക്കും കോട്ടം തട്ടാതെ നല്ല വെടിപ്പായി ചെയ്തു വച്ചിട്ടുണ്ട്. കിടിലൻ പടം. ഇന്ദുഗോപന്റെ നോവലിന്റെ അഡാപ്റ്റേഷൻ ആയി വന്ന സിനിമകളിൽ ഏറ്റവും മികച്ചത് ഇത് തന്നെയാണെന്ന് നിസംശയം പറയാം.
ട്രെയിലർ കണ്ട്, നിങ്ങൾ പ്രതീക്ഷിക്കുന്ന നിങ്ങൾക്ക് ഹൈ തരുന്ന ഒരു മാസ്സ് എലിമെന്റ്സ് ഒന്നും പടത്തിൽ ഇല്ല. പക്ഷേ ഒരു മനുഷ്യന്റെ അതിജീവിക്കാനുള്ള, മല ഇടിഞ്ഞ് വന്നാലും ഫേസ് ചെയ്യാനുള്ള ചങ്കുറപ്പിന്റെ കഥയാണ് പടം. സ്ഥിരമായുള്ള ബേസിലിന്റെ കോമെഡി കഥാപാതങ്ങളെ മനസിലിട്ട് പോയാൽ നിരാശയാകും ഫലം. നമ്മളീ “സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്” എന്നൊക്കെ പറയും പോലെ, അത്തരത്തിൽ ഒരുവനായി ബേസിൽ ജോസഫ് ഗംഭീര പെർഫോർമൻസ് കാഴ്ച്ചവച്ചിട്ടുണ്ട്. ബേസിലിന്റെ കരിയർ ബെസ്റ്റ് പെർഫോർമൻസ് എന്ന് നിസംശയം പറയാം. അത്രയ്ക്ക് കിടു ആയി ചെയ്ത് വച്ചിട്ടുണ്ട്. ബേസിലിന്റെ എൻട്രി മുതൽ പുള്ളി പുള്ളിയുടെ തോളിൽ എടുത്ത് വച്ച് പടം അങ്ങ് ലീഡ് ചെയ്തു കൊണ്ട് പോവുകയാണ്. സജിൻ ഗോപു, ലിജോ മോൾ, ആനന്ദ് മന്മദൻ കട്ടയ്ക്ക് കട്ടയ്ക്ക് കൂടെ പിടിച്ചിടുമുണ്ട്. എനിക്ക് തോന്നുന്നു കൊല്ലം, തിരുവനന്തപ്പുരം പ്രേക്ഷകർക്ക് ആവും പൊന്മാൻ ഏറ്റവും കൂടുതൽ കണക്ട് ആവുന്നത്.
ഇന്ദു ഗോപന്റേയും ജസ്റ്റിൻ മാത്യുവന്റേയും തിരക്കഥയ്ക്ക് ആവശ്യമായ എന്നാൽ ടെൻഷൻ ബിൽഡ് ചെയ്ത് നിർത്തുന്ന ജസ്റ്റിൻ വർഗീസിന്റെ നൈസ് മ്യൂസിക്കും അതിനൊത്ത സനു ജോൺ വർഗ്ഗീസിന്റെ ഒന്നാംതരം സിനിമാറ്റോഗ്രഫിയും (ആളെ വേണ്ടത്ര പരിചയം അല്ലെങ്കിൽ “വിശ്വരൂപം” സിനിമയുടെ സിനിമാറ്റോഗ്രാഫർ ആരെന്ന് നോക്കിയാൽ മതിയാകും). നിതിൻ രാജിന്റെ പെർഫെക്ട് കട്ട്സൂം, മലയാള സിനിമയിൽ ആർട്ട് ഡയറക്കട്ടർ ആയി പ്രവർത്തിച്ചിരുന്ന 'ജോതിഷ് ശങ്കറിന്റെ' മികച്ച സംവിധാന അരങ്ങേറ്റവും.
നല്ലൊരു മലയാളം പടം ഫാമിലി ആയിട്ട് പോയി കാണാൻ താല്പര്യം ഉള്ളവർക്ക് ടിക്കറ്റ് എടുക്കാം.
- ഋതു
No comments:
Post a Comment