എല്ലാത്തിനേയും എന്തിനേയും പോസിറ്റീവ് മൈൻഡിൽ കാണണം എന്നതിലുപരി ചില സമയങ്ങളിൽ ജീവിതത്തിലേക്ക് കടന്ന് വരുന്ന ഒഴിച്ചുകൂടാനാകാത്ത നെഗറ്റിവിറ്റികളേയും നമ്മൾ അക്സെപ്റ്റ് ചെയ്യാൻ പഠിക്കണം. അതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് മുന്നോട്ട് പോകാൻ പഠിക്കണം.
നല്ലൊരു പ്രണയ,സൗഹൃദ- അല്ലേൽ ഡിഫൈൻ ചെയ്യാൻ കഴിയാത്ത ഏതുതരം ബന്ധങ്ങളിൽ ആവുകയെന്നാൽ സുരക്ഷിതത്വ ബോധമുള്ള, ഇൻസെക്യൂരിറ്റികൾ ഇല്ലാത്ത, നിങ്ങൾക്ക് നിങ്ങളായി ജീവിക്കാൻ കഴിയുന്ന, നിങ്ങളുടെ ആഗ്രഹങ്ങൾക്ക് പ്രചോദനമായി നിങ്ങളെ നിങ്ങളായി പരിഗണിക്കുന്ന, അന്യോന്യം ചോദ്യം ചെയ്യാനും തിരുത്തപ്പെടാനും കൂടുതൽ അടിപൊളി മനുഷ്യൻ ആയി മാറുവാൻ സഹായിക്കുന്ന എന്തോ ഒന്ന് നിങ്ങൾ കണ്ടെത്തുന്നു എന്നത് കൂടിയാണ്…❤️
“ഈ പാഠഭാഗങ്ങൾ നിങ്ങൾ സ്വയം വായിച്ചു നോക്കി മനസ്സിലാക്കിയാൽ മതി” എന്ന് പറഞ്ഞ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം പോലും വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കാതെ അടുത്ത പാഠഭാഗങ്ങളിലേക്ക് നീങ്ങുന്നവർക്കെതിരെയുള്ള വിപ്ലവത്തിനൊപ്പം തീർത്തും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരെ എഡ്യൂക്കേറ്റ് ചെയ്യിപ്പിച്ചതാണ് കഴിഞ്ഞ മൂന്ന് സീസണുകൾ എങ്കിൽ, ഇത്തവണ മാനുഷിക, പ്രണയ ബന്ധങ്ങളിലെ സങ്കീർണതയും ഓരോ മനുഷ്യർക്കിടയിലും തുറന്ന സംസാരങ്ങൾക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടെന്നുമുള്ള തിരിച്ചറിവുകൾ നൽകിയാണ് സീസൺ 4 അവസാനിക്കുന്നത്. ഒരു ചെറുപുഞ്ചിരിയോടെയും നെടുവീർപ്പോടെയും അവസാന സീസൺ കണ്ട് തീർക്കുമ്പോൾ മാനുഷിക ബന്ധകൾ പറയുന്ന ഏറ്റവും നല്ല ഒന്നിന്റെ അടുത്ത സീസണിന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുയാണെന്ന യാഥാർത്ഥ്യതിലേക്ക് നേരിയ വിഷമത്തോടെ ഞാനും എത്തിപ്പെടുന്നു.😌
NB: ബൈ ദുബൈ ക്ലൈമാക്സ് അത്രകണ്ട് എനിക്ക് വർക്ക് ആയില്ല. കുറച്ചുകൂടി നന്നാക്കാമായിരുന്നു…😌😖
- ഋതു