Thursday, 30 January 2025

Ponman - Malayalam movie review

പൊന്മാൻ 


നമ്മൾ അനുഭവിക്കാത്ത നമ്മൾ ജീവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകൾ ആണെന്ന്ബെന്യാമിൻ എഴുതി വച്ചതിന്റെ മറ്റൊരു ആവിഷ്കാരമാണ് പൊന്മാൻ. 


ജി ആർ ഇന്ദുഗോപന്റെ എനിക്ക് അത്രമേൽ ഇഷ്ടപ്പെട്ടനാലഞ്ച് ചെറുപ്പക്കാർഎന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത സിനിമ. നോവലിന് ഒരു രീതിയ്ക്കും കോട്ടം തട്ടാതെ നല്ല വെടിപ്പായി ചെയ്തു വച്ചിട്ടുണ്ട്. കിടിലൻ പടം. ഇന്ദുഗോപന്റെ നോവലിന്റെ അഡാപ്റ്റേഷൻ ആയി വന്ന സിനിമകളിൽ ഏറ്റവും മികച്ചത് ഇത് തന്നെയാണെന്ന് നിസംശയം പറയാം.



ട്രെയിലർ കണ്ട്, നിങ്ങൾ പ്രതീക്ഷിക്കുന്ന നിങ്ങൾക്ക് ഹൈ തരുന്ന ഒരു മാസ്സ് എലിമെന്റ്സ് ഒന്നും പടത്തിൽ ഇല്ല. പക്ഷേ ഒരു മനുഷ്യന്റെ അതിജീവിക്കാനുള്ള, മല ഇടിഞ്ഞ് വന്നാലും ഫേസ് ചെയ്യാനുള്ള ചങ്കുറപ്പിന്റെ കഥയാണ് പടം. സ്ഥിരമായുള്ള ബേസിലിന്റെ കോമെഡി കഥാപാതങ്ങളെ മനസിലിട്ട് പോയാൽ നിരാശയാകും ഫലം. നമ്മളീസർവൈവൽ ഓഫ് ഫിറ്റസ്റ്റ്എന്നൊക്കെ പറയും പോലെ, അത്തരത്തിൽ ഒരുവനായി ബേസിൽ ജോസഫ് ഗംഭീര പെർഫോർമൻസ് കാഴ്ച്ചവച്ചിട്ടുണ്ട്.  ബേസിലിന്റെ കരിയർ ബെസ്റ്റ് പെർഫോർമൻസ് എന്ന് നിസംശയം പറയാം. അത്രയ്ക്ക് കിടു ആയി ചെയ്ത് വച്ചിട്ടുണ്ട്. ബേസിലിന്റെ എൻട്രി മുതൽ പുള്ളി പുള്ളിയുടെ തോളിൽ എടുത്ത് വച്ച് പടം അങ്ങ് ലീഡ് ചെയ്തു കൊണ്ട് പോവുകയാണ്. സജിൻ ഗോപു, ലിജോ മോൾ, ആനന്ദ് മന്മദൻ കട്ടയ്ക്ക് കട്ടയ്ക്ക് കൂടെ പിടിച്ചിടുമുണ്ട്. എനിക്ക് തോന്നുന്നു കൊല്ലം, തിരുവനന്തപ്പുരം പ്രേക്ഷകർക്ക് ആവും പൊന്മാൻ ഏറ്റവും കൂടുതൽ കണക്ട് ആവുന്നത്. 


ഇന്ദു ഗോപന്റേയും ജസ്റ്റിൻ മാത്യുവന്റേയും തിരക്കഥയ്ക്ക് ആവശ്യമായ എന്നാൽ ടെൻഷൻ ബിൽഡ് ചെയ്ത് നിർത്തുന്ന ജസ്റ്റിൻ വർഗീസിന്റെ നൈസ് മ്യൂസിക്കും അതിനൊത്ത സനു ജോൺ വർഗ്ഗീസിന്റെ ഒന്നാംതരം സിനിമാറ്റോഗ്രഫിയും (ആളെ വേണ്ടത്ര പരിചയം അല്ലെങ്കിൽവിശ്വരൂപംസിനിമയുടെ സിനിമാറ്റോഗ്രാഫർ ആരെന്ന് നോക്കിയാൽ മതിയാകും). നിതിൻ രാജിന്റെ പെർഫെക്ട് കട്ട്സൂം, മലയാള സിനിമയിൽ ആർട്ട് ഡയറക്കട്ടർ ആയി പ്രവർത്തിച്ചിരുന്ന 'ജോതിഷ് ശങ്കറിന്റെ' മികച്ച സംവിധാന അരങ്ങേറ്റവും. 


നല്ലൊരു മലയാളം പടം ഫാമിലി ആയിട്ട് പോയി കാണാൻ താല്പര്യം ഉള്ളവർക്ക് ടിക്കറ്റ് എടുക്കാം.


- ഋതു 

Monday, 27 January 2025

Dominic & The Ladies Purse Review

 Dominic & The Ladies Purse


തുടക്കം മുതൽ അവസാനം വരെ എൻജോയ് ചെയ്ത് കണ്ട് തീർത്ത വർഷത്തെ ആദ്യത്തെ സിനിമ. അത്രമേൽ എനിക്ക് ഇഷ്ടപ്പെട്ടൊരു പടം. 


ആദ്യമേ തന്നെ പറയട്ടെ ഇതൊരു സസ്പെൻസ് ത്രില്ലർ അല്ല. ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. ഇഷ്ടപെടാത്തവർ ഒരുപാട് ഉണ്ടെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ കാണുമ്പോൾ മനസിലാകുന്നുണ്ട്. എന്നെ സംബന്ധിച്ച് പുതിയ എന്തെങ്കിലും കാണുക എന്നത് ഒരുപാട് സന്തോഷം തരുന്ന ഒന്നാണ്. അത്തരത്തിൽ ഉള്ളൊരു പടമാണിത്. GVM ന്റെ സ്ഥിരം ക്ലീഷെ ടെംപ്ലേറ്റുകളെ അല്ല, തീർത്തും വ്യത്യസ്തമായൊരു അപ്രോച്ച്. അതുകൊണ്ട് തന്നെ ആരാണ് ? എന്താണ് ? എന്നൊക്കെ ഒരു പോയിന്റ് കഴിയുമ്പോഴേ നമുക്ക് മനസ്സിലാകും. അത്രയ്ക്കും പ്രഡിക്റ്റബിൾ ആയാണ് സംഭവ വികാസങ്ങൾ അരങ്ങേറുന്നത്. അതിലേക്ക് നായകൻ എങ്ങനെ എത്തുന്നു എന്നതാണ് സിനിമ.


എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. GVM ന്റെ തന്നെ വേട്ടയാട് വിളയാട് ഒക്കെ പ്രതീക്ഷിച്ച് പോകുന്നവർക്ക് പൂർണ്ണ നിരാശയായിരിക്കും. ആദ്യ പകുതി സ്ലോ പെയ്സിൽ പറഞ്ഞ് പോയി സെക്കന്റ് ഹാഫിൽ അടിച്ച് കസറുന്ന ഐറ്റം ആണ്. മമ്മൂക്കയും ഗോകുൽ സുരേഷും സുസ്മിത ബട്ടും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങൾ. സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്, മ്യൂസിക് എല്ലാം നല്ല രീതിയിൽ വർക്ക് ആയി. സത്യം പറഞ്ഞാൽ ഒരു തരത്തിലും എനിക്ക് നെഗറ്റീവ് തോന്നാത്ത ഒരു സിനിമ. പുതിയ എന്തെങ്കിലും ആസ്വദിക്കണം എന്നുള്ളവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം




മമ്മൂക്ക, എന്റെ മോനെ മനുഷ്യൻ അങ്ങ് പൂണ്ട് വിളയാടുകയാണ്. മാസ്സ് അപ്പീലിങ് സീക്യുവൻസുകൾ ഇല്ല. പറന്നു അടിക്കുന്ന ഫൈറ്റുകൾ ഇല്ല. തീർത്തും സാധാരക്കാരനായ ഒരു മനുഷ്യനായുള്ള വേഷപകർച്ച. പുള്ളിയുടെ പെർഫോർമൻസ് ഒരു രക്ഷയുമില്ല. എനിക്ക് തോന്നുന്നു പുള്ളി അടുത്തിടെ ചെയ്ത ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാകും ഡൊമിനിക്. ഒരുപാട് പേർ എഴുതി കണ്ടു, പുള്ളിക്ക് പെർഫോം ചെയാൻ ഒന്നുമില്ലായിരുന്നു, ചുമ്മാ അങ്ങ് ഈസ് ആയി ചെയ്ത് വച്ചു എന്ന്. എനിക്ക് തോന്നുന്നത് ഇങ്ങനെയുള്ള റോളുകൾ ചെയ്തു ഫലിപ്പിക്കലാണ് ഏറ്റവും പ്രയാസമേറിയത്. അല്ലാതെ ദേഷ്യപ്പെടുന്നതോ, മാസ്സ് കാണിക്കുന്നതോ, പൊട്ടി കരയുന്നതോ ആയ ഒട്ടു മുക്കാലുള്ള എല്ലാ നടീ നടന്മാർക്കും വഴങ്ങുന്നത് ചെയ്ത് വയ്ക്കുമ്പോഴല്ല, മറിച്ച് കാണുന്നവർക്ക് ഈസ് ആയി തോന്നുന്ന ഉള്ളിൽ എരിയുന്ന കനലുകളെയെല്ലാം ഒളിപ്പിച്ചു ഹ്യൂമർ ഓറിയന്റഡ് ആയ എന്നാൽ കൃത്യമായി തനിക്ക് ചെയ്യാനുള്ള കാര്യങ്ങൾ വെടിപ്പോടെ ചെയ്ത് തീർക്കുന്നിടത്താണ് ഒരു അഭിനേതാവിന്റെ പൊട്ടൻഷ്യൽ പുറത്ത് വരേണ്ടത്. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിന്റെ പൂർണമായും നീതീകരിക്കുന്ന രീതിയിൽ മികച്ചതാക്കിയ ഡൊമിനിക് എന്ന ഡിറ്റക്ടീവിന്റെ റോൾ തന്നാണ് മമ്മൂക്ക അടുത്തിടയ്ക്ക് ചെയ്ത ഏറ്റവും മികച്ചത് എന്ന് എനിക്ക് തോന്നുന്നു.


- ഋതു