Attention Please 🔥
#25thiffk
മുൻവിധിയൊന്നുമില്ലാതെ ട്രെയിലർ കണ്ടു കൊള്ളാമായിരിക്കും എന്ന് തോന്നിയത് കൊണ്ട് മാത്രം കയറിയ സിനിമ.
2019 ൽ ഒരു വീടിന്റെ അകവും ടെറസ്സും അടങ്ങുന്ന ലൊക്കേഷനിൽ 8 ദിവസത്തെ ഷൂട്ടിങ്ങിൽ സംവിധായകനും കൂട്ടരും അണിയിച്ചൊരുക്കിയ രണ്ട് മണിക്കൂർ നെഞ്ചിടിപ്പോടെ മുൾമുനയിൽ നിർത്തിയ ഗംഭീര സിനിമ. വ്യക്തമായ ജാതി രാഷ്ട്രീയ അടിച്ചമർത്തലുകളെ തെല്ലും കൂസാതെ വിളിച്ചു പറഞ്ഞ ഒരു ത്രില്ലർ. ഇങ്ങനേയും ഒരു ത്രില്ലർ എടുക്കാമെന്ന് സംവിധായകൻ തെളിയിച്ചു
Jithin Issac Thomas ഈ പേര് നോട്ട് ചെയ്ത് വച്ചോ...മലയാള സിനിമയ്ക്ക് മുതൽ കൂട്ടാകുന്ന അനേകം സിനിമകൾ ഈ മനുഷ്യനിൽ നിന്ന് പിറക്കുന്ന കാലം വിതൂരമല്ല.
Vishnu Govindan സഹ നടനായി ചെറിയ ചെറിയ ഹാസ്യ റോളുകൾ അഭിനയിച്ച നടനിൽ നിന്നും ഒരു സിനിമയുടെ നട്ടെല്ല് ആയി മാറിയ മനുഷ്യൻ. രണ്ട് മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ടെങ്കിൽ അതിന് ഈ മനുഷ്യന്റെ പ്രകടനം വഹിക്കുന്ന പങ്ക് ചെറുതല്ല.
പിന്നെ Anand Manmadhan, Sreejith ഇവരും തകർത്തടുക്കിയിട്ടുണ്ട്. 😍👌
തീയറ്ററുകളിൽ ഇറങ്ങണം എന്നാണ് ആഗ്രഹം..ഇറങ്ങിയാൽ ധൈര്യമായി കയറാം തീർച്ചയായും ഈ പടം നിങ്ങളെ അത്ഭുതപ്പെടുത്തും... ❤️😍👌