കഥ
ഒരിടത്തൊരിടത് ഒരു കഥയുണ്ടായിരുന്നു.
ആ കഥയ്ക്കിരിക്കാൻ ഒരു കടലാസ് വേണമായിരുന്നു.
ആ കഥയേ കടലാസിലിരുത്താൻ, കടലാസിന് ഒരു പേന വേണമായിരുന്നു.
ആ പേന കടലാസിലേക്ക് മഷി ചുരത്താനാരംഭിച്ചു.
ആ മഷി കടലാസിനോടടുക്കാൻ കൂട്ടാക്കിയില്ല.
ആ കടലാസ് മഷിയോട് കേണു.
ആ കടലാസ് പേനയോട് കേണു.
ആ കടലാസ് കഥയോട് കേണു.
'കഥ'
കഥ യെ കാണ്മാനില്ല.
കടലാസ് കഥയേ തിരഞ്ഞു.
തിരഞ്ഞ് തിരഞ്ഞ് മനസിന്റെ അടുത്ത് എത്തി. കഥയേ ആരാഞ്ഞു...
അപ്പോഴേയ്ക്കും കഥ മനസ്സ് വിട്ട് മറഞ്ഞിരുന്നു...
- ഋതു
No comments:
Post a Comment