ഇയ്യോബിന്റെ പുസ്തകത്തിൽ നിന്ന് പറന്നുയർന്ന തൂവാനത്തുമ്പികൾ
തൂവാനത്തുമ്പികളും ഇയ്യോബിന്റെ പുസ്തകവുമാണ് എനിക്ക് ഇഷ്ടപെട്ട സിനിമൾ ചികഞ്ഞെടുക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത്. തൂവാനത്തുമ്പികൾ തിരക്കഥ കൊണ്ട് എഴുതിയ കാവ്യവും ഇയോബിന്റെ പുസ്തകം ക്യാമറ കൊണ്ട് എഴുതിയ കാവ്യവുമാണ്.
മരംചുറ്റി പ്രണയങ്ങൾ കണ്ടുമടുത്തിരുന്ന ഒരു ജനതയ്ക്ക് മുൻപിലാണ് പത്മരാജൻ എന്ന ലെജൻഡ് ജയകൃഷ്ണനിൽ കൂടിയും ക്ലാരയിൽ കൂടിയും രാധയിൽ കൂടിയും മാനസികവും ശാരീരികവുമായ പ്രണയ കാവ്യം പടച്ചുവിട്ടത്. അതിന്നും തോരാമഴയായി മലയാളികളുടെ ക്ലാസിക് സിനിമാ സങ്കല്പങ്ങളുടെ ഹൃദയത്തിലെയ്ക്ക് പെയ്തിറങ്ങുന്നുണ്ട്. ഇനി വരാൻ പോകുന്ന തലമുറയുടെ പ്രണയ സങ്കൽപ്പങ്ങളിലേയ്ക്കും ചിന്തകളിലേക്കും ആഴത്തിൽ പെയ്തിറങ്ങും എന്ന് നിസംശയം പറയാം.
ഞാൻ കണ്ടതിൽ ക്യാമറ കൊണ്ട് ഇത്രയും മനോഹരമായി പടച്ചുവിട്ട മറ്റൊരു മലയാള സിനിമ അടുത്തകാലത്ത് ഉണ്ടായിട്ടില്ല. കാരണം ഓരോ ഷോട്ടും pause ചെയ്ത് നോക്കിയാൽ ഒരു കമ്പ്യൂട്ടർ സ്ക്രീനിലോ ഫോണിലൊ വാൾപേപ്പർ ആക്കാനുള്ള വക അതിലുണ്ടാകും അത്രയ്ക്കും ഗംഭീരമാണ് അമൽ നീരദിന്റെ ഓരോ ഫ്രെയിംസും. ഫഹദ് ഫാസിലിന്റെ അന്നുവരെ കണ്ടിട്ടില്ലാത്ത മാസ്സ് പരിവേഷവും ജയസൂര്യയുടെ ഏറ്റവും മികച്ച വില്ലൻ വേഷവും മികച്ച സംഗീതവും ഒക്കെ ആയി വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒന്ന്.
ലൈംഗികതയും പ്രണയവും ഇഴകലർന്ന തൂവാനത്തുമ്പികൾ എന്റെ മനസ്സ് കീഴടക്കിയപ്പോൾ ഫ്രെയിമുകൾ കൊണ്ട് മനസ്സ് കവർന്ന ഒന്നായി ഇയ്യോബിന്റെ പുസ്തകം.
- ഋതു
No comments:
Post a Comment