I Told Sunset About You
സഹതാപം കൊണ്ട് മൂടപെട്ട ഒട്ടനവധി സ്വവർഗാനുരാഗ സിനിമകളും സീരീസുകളും ദിനപ്രതി കൂടി വരുന്നിടത്തേയ്ക്കാണ് "I Told Sunset About You" എന്ന ഈ മികച്ച തായ് സീരീസ്ന്റെ കടന്ന് വരവ്. മനുഷ്യ മനസിന്റെ വികാര വിചാരങ്ങൾ ഏറ്റവും മനോഹരമായി അവതിരിപ്പിക്കുന്നിടമായി തായി സിനിമകളെ പലപ്പോഴും തോന്നിയിട്ടുണ്ട്.
സ്വവർഗ അനുരാഗികളോട് സഹതാപത്തിന്റെ കണ്ണിൽ സമൂഹം അവരെ വിലയിരുത്തി വിഷമംകൂറി അവസാനിക്കുന്ന, കണ്ടു മടുത്ത സ്വവർഗ അനുരാഗ സിനിമകൾ, എന്നതിൽ കവിഞ്ഞ് അവരുടെ പ്രണയം ഒരു ആണും പെണ്ണും എന്നത് പോലെ എത്രത്തോളം മനോഹരമാണ് എന്ന് കാണിച്ചു തരുന്ന ഒന്ന്.
ഗംഭീര സിനിമാറ്റൊഗ്രാഫി യും അസാധ്യ സംവിധാന മികവും. വാക്കുകളാൽ കൊറിയിടുന്നതിനേകാളും കണ്ടറിയേണ്ട രണ്ട് ഗംഭീര അവസ്ഥകൾ... ഓരോ കഥാപാത്രങ്ങളുടെയും മികച്ച പെർഫോമൻസും മനോഹരമായ ഫ്രെയിംസും കളർ ഗ്രേഡിങും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും എല്ലാം ഒന്നിനൊന്ന് മികച്ചത്.
അഞ്ച് എപ്പിസോഡുള്ള ആദ്യ സീസൺ അവസാനിക്കുമ്പോൾ പ്രണയ കഥകളിൽ ആണും പെണ്ണും ചുംബിക്കുമ്പോഴും രതികാമനകളിൽ ഉല്ലസിക്കുമ്പോഴും ഉള്ളിൽ പ്രണയത്തിന്റെ വല്ലാത്തൊരു അനുഭൂതി അവശേഷിച്ചു കടന്നു പോകുന്ന കഥകൾക്ക് മുകളിൽ അതിലേറെ അനുഭൂതി തന്ന് നിസ്വാർത്ഥമായ സൗഹൃദവും പ്രണയവും കൊണ്ട് ഓരോ കഥാപാത്രങ്ങളും മനസിൽ പതിയുന്ന, പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതിയിൽ കാത്തിരിക്കുന്നു രണ്ടാമത്തെ സീസൺന്റെ വരവിന്...😍❤️
-ഋതു
No comments:
Post a Comment