കണ്ട് പഴകിച്ച സിനിമാ തുടക്ക അവസാനങ്ങളെ പറിച്ചു കളഞ്ഞിട്ട് വേണം ഈ സിനിമ കാണാൻ...
സാമൂഹിക രാഷ്ട്രീയ ജാതീയ വ്യവസ്ഥിതികൾ എങ്ങനെയൊക്കെ ഒരു മനുഷ്യനെ മുച്ചൂടും മുടിപ്പിക്കും എന്ന് ഏച്ചു കെട്ടലുകളും നിറങ്ങൾ ചാലിച്ച കൺക്കെട്ടുകളുമില്ലാതെ പച്ചയായ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചു വച്ച് വരച്ചു കാണിച്ചിട്ടുണ്ട്...🔥
മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായൻ്റെ മുൻപത്തെ സിനിമകളുടെ ചുവടുപറ്റി അതും പ്രതീക്ഷിച്ചുപോയാൽ നിരാശയാകും ഭലം... ഇത് സംവിധായകൻ്റെ ഒരു വിപ്ലവമാണ്. ഒരു ജാതി രാഷ്ട്രിയത്തിൽ നിയമ വാഴ്‌ച്ച മനുഷ്യനെ എത്ര ക്രൂരമായി സ്വാധീനിക്കും എന്ന യാഥാർത്ഥ്യതിനെതിരെയുള്ള വിപ്ലവം...
നിമിഷ ജോജു കുഞ്ചാക്കോ മൂന്നുപേരും ഗംഭീര പ്രകടനം...🔥♥️
- ഋതു
No comments:
Post a Comment