ഹോം
കോളേജ് പഠനം കഴിഞ്ഞ് ബിഗ് ബസാറിൽ കാഷ്യർ ആയി പണി എടുക്കുന്ന കാലത്ത് ആണ് മഞ്ജു ചേച്ചിയെ ആദ്യമായി നേരിട്ട് കാണുന്നത്. അന്ന് ആദ്യം മനസിൽ വന്നത് തട്ടീം മുട്ടീം ലെ മോഹനവല്ലി യെ ആണ്. എന്റെ ക്യാഷ് കൗൺഡറിന് മുന്നിൽ വന്നതും സാധനങ്ങൾ ബിൽ ചെയ്ത് ഒരു ചിരിയും പാസ്സ് ആക്കി പോയ പുള്ളിക്കാരിയുടെ മുഖം ഇപ്പോഴും ഓർമ്മയിൽ ഉണ്ട്.
അവിടെ നിന്നും ഇന്ന് "ഹോം" എന്ന കുഞ്ഞു വലിയ സിനിമയിലെ കുട്ടിയമ്മയിൽ എത്തി നിൽക്കുമ്പോൾ അക്ഷരാർഥത്തിൽ മഞ്ജു ചേച്ചി ഞെട്ടിക്കുകയാണ്. ഇനിയും മലയാള സിനിമ പുള്ളിക്കാരിയെ ഉപയോഗിച്ചിട്ടില്ലല്ലോ, എന്ന് തോന്നിപ്പിക്കുകയാണ്.
ഇളയമകനുമായി ഒരു വഴക്ക് കഴിഞ്ഞ രാത്രി വിഷമിച്ചു നിൽക്കുന്ന മകനെ നോക്കി "പോടാ" എന്ന് ചെറു ചിരിയോടെ ഒരു മൈന്യൂട്ട് എക്‌സ്പ്രെഷൻ പാസാക്കുന്ന ഒരു ചെറിയ ഷോട്ട് ഉണ്ട്. അറിഞ്ഞോ അറിയാതെയോ എവിടെയൊക്കെയോ എന്റെ അമ്മയുമായുണ്ടാകാറുള്ള വഴക്കിന്റെ അവസാനമായി തോന്നി കണ്ണു നനയിപ്പിച്ച സീൻ.
കോമഡി ചെയ്ത് പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയുന്നവരിൽ അസാമാന്യ അഭിനയ സാധ്യത ഒളിഞ്ഞിരിപ്പുണ്ടെന്ന് വീണ്ടും തെളിയുന്നു...
മലയാളത്തിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ പട്ടികയിൽ ഇനി കുട്ടിയമ്മയും ഉണ്ടാകും...

NB: കഥാപാത്രത്തിനെ പറ്റി വാ തോരാതെ എഴുതണം എന്നുണ്ട്.. സ്പോയിലർ ആകും എന്ന് തോന്നുന്നത്കൊണ്ട് നിർത്തുന്നു.
- ഋതു
No comments:
Post a Comment