Sunday, 15 September 2024

ഉത്രാട പാച്ചിൽ…


ഉത്രാട പാച്ചിൽ

അക്ഷരാർഥത്തിൽ ഇത്തവണത്തെ ഉത്രാടദിനത്തിലെ എന്റെ പാച്ചിലിനെ അങ്ങനെ വിശേഷിപ്പിക്കാം


ആറ് മണിക്ക് കൈരളി തിയറ്ററിൽകൊണ്ടൽകാണാൻ മരണ പാച്ചിൽ നടത്തുന്ന സമയത്ത് പുറകിൽ ഇരുന്ന് മച്ചുനൻ കണ്ണൻ നമുക്ക് സെക്കൻഡ് ഷോയ്ക്ക്കിഷ്കിന്ദ കാണ്ഡംകൂടി കണ്ടേച്ച് രാത്രി വീട് പിടിച്ചാലൊന്ന്. വരുന്ന ദിവസം ഒരു ചിന്ന യാത്ര പോകേണ്ടതുള്ളത് കൊണ്ട് ബാംഗ്ലൂർ ചെന്നിട്ട് കാണാൻ സാധ്യത കുറവാണ് എന്ന ചിന്തയിൽ, ഒന്നും നോക്കിയില്ല, അപ്പോ തന്നെ വണ്ടി സൈട് ആക്കി ബുക്ക് മൈ ഷോ കയറി ഇറങ്ങി. തിരുവനന്തപുരം സിറ്റി ലിമിറ്റിൽ ഒരുവിധം എല്ലാ തിയറ്ററും ഫുൾ. ഒടുവിൽ പേടിഎം- നിന്ന് ഏരീസ് പ്ലക്സിൽ, മുന്നിൽ നിന്ന് മൂന്നാമത്തെ റോയിൽ ടിക്കറ്റ് കണ്ടുകിട്ടി. ഒന്നും നോക്കീല ബുക്ക് ആക്കി. വർഷങ്ങൾക്ക് ശേഷം ആവും സെന്റർ റോയിൽ സെന്റർ സീറ്റ് പിടിക്കാതെ ഇത്രേം മുന്നിൽ ബുക്ക് ചെയ്തത്. എരീസിലെ ഓഡി 5 ലെ ഡോൾബി അറ്റ്മോസിന്റെ ആസ്വാദനത്തിനെ അത് ബാധിച്ചെങ്കിലും പടം കണ്ട ചാരിതാർഥ്യത്തിൽ തിയേറ്റർ വിട്ടു.


പറഞ്ഞു വന്നത് എന്താന്ന് വച്ചാൽ. ഓണം റിലീസ് ആയി വന്ന പ്രധാന പടങ്ങൾ മൂന്നും കണ്ടു. കണ്ടതിൽ ഏറ്റവും മികച്ചത് എന്ന് എനിക്ക് തോന്നിയത്കിഷ്കിന്ദ കാണ്ഡംആണ്. അവതരണത്തിലും എക്സിക്യൂഷനിലും ഇത്രയും പുതുമ നില നിർത്തിയ മറ്റൊരു ഇന്ത്യൻ സിനിമയും അടുത്ത കാലത്ത് കണ്ടിട്ടില്ല. വേണമെങ്കിൽമഹാരാജ ഒരു ഗണത്തിൽ പെടുത്താമെങ്കിലും ഇതിനോളം വരുമെന്ന് തോന്നുന്നില്ല. കൊറിയൻ പടംഓൾഡ് ബോയുടേയും” “നോ മേഴ്സിയുടേയുംഷെയ്ഡ്സ് എവിടെയൊക്കെയോ മഹാരാജയിൽ കാണാൻ സാധിക്കുന്നത് തന്നെ പടത്തിന്റെ പുതുമയ്ക്ക് കോട്ടം തട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ദിഞ്ജിത്തിന്റെ രണ്ടാം സംവിധാനം മലയാള സിനിമയ്ക്ക് എന്നല്ല ഇന്ത്യൻ സിനിമയ്ക്ക് ഒരു ബെഞ്ച്മാർക്ക് ആണ്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടേണ്ട വെൽ ക്രാഫ്റ്റഡ് മലയാളം സിനിമ. 


രണ്ടാമത് കൊണ്ടൽ ആണ്. കണ്ട് പരിചയിച്ച കഥാ തന്തു ആണെങ്കിലും, കടലിന്റെ നടുക്ക് അത്തരത്തിൽ ഒറ്റ ബോട്ട് വച്ച് മാത്രം ഒരു തരി വലിച്ചു നീട്ടൽ ഇല്ലാതെ ഒരു മാസ്സ് ആക്ഷൻ പടം എടുക്കണമെങ്കിൽ ഇത്തിരി ബുദ്ധിമുട്ട് ആണ്. തന്റെ ആദ്യ സംവിധാനത്തിൽ തന്നെ അത് നല്ല വൃത്തിയ്ക്ക് ചെയ്ത് വച്ചിട്ടുണ്ട് സംവിധായകൻ അജിത് മാമ്പള്ളി.


മൂന്നാമത് ARM ആണ്. മികച്ച തിയറ്റർ എക്സ്പീരിയൻസ് ആയിരുന്നെങ്കിലും ആദ്യ പകുതിയിൽ അലസമായ എഴുത്തിന്റെ ഒരു പാളിച്ച ഉള്ളത്പോലെ തോന്നിയിരുന്നു. അത് ഒഴിച്ചാൽ ടെക്നിക്കൽ സൈഡ് കൊണ്ടും പെർഫോർമൻസ് കൊണ്ടും തിയേറ്റർ എക്സ്പീരിയൻസ് കൊണ്ടും ടോപ്പ് നോച്ച് സംഭവം ആണ് പടം. ആദ്യ പടം തന്നെ ഇജ്ജാതി ഐറ്റം പടച്ച് വിട്ട സംവിധായകൻ ജിതിൻ ലാലിൽ നിന്ന് മലയാള സിനിമയ്ക്ക് മുതൽ കൂട്ട് ആവുന്ന ഒരുപാട് സിനിമകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.


NB: എന്തായാലും മൂന്ന് പടങ്ങളും എനിക്ക് വർക്ക് ആയി. നല്ല പോലെ എൻജോയ് ചെയ്തു. പൂർണ്ണ തൃപ്തി. ലുലു അണ്ണന്റെബാഡ് ബോയ്സ്കൂടി കാണണം എന്നുണ്ടായിരുന്നു നടന്നില്ല. അപ്പോ ഒന്നൂടെ ഹാപ്പി ഓണം..❤️


- ഋതു 

No comments:

Post a Comment