Meiyazhagan
എനിക്ക് അറിയില്ല എങ്ങനെ ഈ പടത്തിനെ വർണ്ണിക്കണം എന്നും വിവരിക്കണം എന്നും. എന്നാ ഭംഗിയുള്ള സിനിമയാണ്. 🥹
അരവിന്ദ് സ്വാമിയും, കാർത്തിയും എന്ത് കിടിലം ആയിട്ടാ ചെയ്ത് വച്ചേക്കുന്നത്. അരവിന്ദ് സ്വാമിയുടെ ക്ലൈമാക്സിലെ പെർഫോമൻസ് ഒക്കെ ഒരു രക്ഷയുമില്ല. കാർത്തിയുടെ കഥാപാത്രം കാർത്തിക്ക് അല്ലാതെ വേറെ ആർക്കും ഇണങ്ങില്ല എന്ന തരത്തിൽ ഗംഭീരമാക്കിയിട്ടുമുണ്ട്.
മറ്റൊരു മനുഷ്യന് നമ്മൾ കൊടുക്കുന്ന നിസ്വാർഥമായ സ്നേഹത്തിനൊക്കെ ഒരു മാനം കല്പിക്കാൻ കഴിയുമോ ??
എന്തോ എനിക്ക് അറിയില്ല.
പക്ഷേ സിനിമ സംസാരിക്കുന്നത് നിസ്വാർഥമായ നിഷ്കളങ്കമായ സ്നേഹത്തിനെ പറ്റിയാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കോട്ടവും തട്ടാതെ ഓർമ്മകൾ എല്ലാം സ്വരൂക്കൂട്ടി വച്ചു ഒരാളെ അത്രമേൽ സ്നേഹിക്കുന്ന ഒരു മനുഷ്യന്റെ കഥ. അത് ഗൃഹാതുരത്വത്തിൽ ചാലിച്ച് മനോഹരമായി സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. അതിന് ആക്കം കൂട്ടി ഗോവിന്ദ് വസന്ത യുടെ ഗംഭീര മ്യൂസിക്കും. കൊഴിഞ്ഞു പോയ എന്തിനെയൊക്കെയോ നൊമ്പരത്തോടെ ഓർമ്മപ്പെടുത്തുന്നുമുണ്ട്.
സംവിധായകൻ പ്രേംകുമാറിന്റെ “96” ന് ശേഷമുള്ള പടം, എന്നത് തന്നെ മേയ്ഴകൻ കാണണം എന്ന ഉറപ്പിന് കാരണമായി. 96 ആയിട്ട് കമ്പയർ ചെയ്യാനോ അതേ പോലൊരു സിനിമയാണെന്ന് അവകാശപ്പെടാൻ സാധിക്കില്ല. എല്ലാവർക്കും ഇഷ്ടപ്പെടണമെന്നുമില്ല. അത്രയ്ക്കും പതിഞ്ഞ താളത്തിൽ പോകുന്ന മൂന്ന് മണിക്കൂറുള്ള സിനിമയാണ്. ട്രൈലെർ കാണുമ്പോൾ എന്ത് ടൈപ്പ് ആണെന്ന് മനസിലാകും. അത്തരത്തിലുള്ള ഴോണർ സിനിമകൾ ഇഷ്ടമാണെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം.
NB: സെക്കന്റ് ഹാൽഫിൽ ഒന്ന് രണ്ട് സീൻസ് ആവശ്യമില്ലായിരുന്നു എന്നതൊഴിച്ചാൽ ബാക്കി എല്ലാം കിടു ❤️
- ഋതു
No comments:
Post a Comment