Saturday, 23 May 2015

വാക്ക്

വാക്ക്

ഒറ്റയടി പാതയിലാണ് ഞാന്‍ 
ഓരതായി ആ വാക മരവും 
ഓര്‍മ്മിക്കുവാന്‍ അവളുടെ കണ്ണുകളും 
ഒലതുമ്പിലിരുന്നു ബാലികാക്കകള്‍-
മരണത്തെ മാടി വിളിക്കുന്നു 

എന്നോടുണ്ടാവേണ്ട ഈ നിമിഷം 
എന്നോട് പറയാതെ എന്തേ നീ പോയി 
എന്‍റെ നിഴല്‍ മായുന്നുവെന്നാലും
നിന്‍ ആത്മാവിന്നെന്റെ കൂടെ

നീ മറന്നു പോകയാം,നിന്‍റെ-
കരം പിടിച്ചു ഞാനന്ന് പറഞ്ഞ വാക്കുകള്‍
'നിന്നെ വഞ്ചിക്കില്ലായെന്റെ'-
ഹൃദയമിടിക്കുവോളം.

എന്തിനു നീയാ വാക്കുകള്‍ തെറ്റിച്ചു
പലനാളൂട്ടിയുറപ്പിച്ച പ്രണയത്തെ വിട്ടു-
പറന്നുപോയതെന്തിങ്ങനെ.
പ്രണയമാം കുയിലിന്‍ നാദം-
നിലച്ചതെന്റെ മണിവീണയില്‍

മദ്യപാനിയായിരുന്ന ഞാനന്നു
മദ്യം വര്‍ജിച്ചു,പ്രിയേ നിനക്കുവേണ്ടി.
എന്നാല്‍ ഇന്നു ഞാനാ അമൃത് സേവിക്കുന്നു-
നിന്നില്‍ ചേരാനായി.....

നിന്‍റെ മസ്തിഷ്ക്കമാ-"തേള്‍"
കാര്‍ന്നു തിന്നാന്‍ തുടങ്ങിയപ്പോഴെങ്കിലും
ഒരു വാക്ക് പറയാമായിരുന്നു
നിന്‍റെ മാറില്‍ ചായുന്ന നേരമാ-
മുടിയിഴകള്‍ കൊഴിഞ്ഞെന്‍ മുഖത്തു-
വീണനേരമെങ്കിലും സഖി....

വരുന്നു ഞാനുമീ ഭൂവില്‍ നിന്നും
സ്വപ്നങ്ങളുറങ്ങുമീ കലാലയത്തെ വിട്ടു
ഓര്‍മ്മയാം രഥത്തില്‍ഏറി, നിന്‍റെ-
മാറില്‍ ചായണം എന്ന ആശയോടെ..

അരുതെന്നു പറയരുതേ നീ..
എനിക്കതിനു കഴിയില്ല, കാരണം
മദ്യപിച്ചു ഞാനിന്നു ചരദിച്ചതിന്‍
നിറം ചുവപ്പായിരുന്നു


                                                                                          -ഋതു






ഗൃഹാതുരമായ ഓര്‍മ്മകള്‍


ഗൃഹാതുരമായ ഓര്‍മ്മകള്‍ 

                                                    ഓര്‍മ്മകളും ഗൃഹാതുരത്വവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. കഴിഞ്ഞു പോയ കാലത്തിലെ നല്ല ഓര്‍മ്മകള്‍ വീണ്ടും വീണ്ടും ഓര്‍മിക്കുമ്പോള്‍ ഉണ്ടാകുന്ന അനൂഭൂതിയെ ആണ് നാം ഗൃഹാതുരത്വം എന്ന് പറയുന്നത്. ചിന്തകള്‍ക്ക് അതീതമായ അനൂഭൂതി. ഒരു പക്ഷെ നമ്മുടെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ ഏറ്റവും മനോഹരമായ നാം ആസ്വതിക്കുന്നത് കഴിഞ്ഞു പോയ കാലത്തെ പറ്റിയുള്ള ഓര്‍മ്മകളാവും. സുഹ്ര്ത്ബന്ധങ്ങളും തന്റെ ആദ്യ പ്രനയനിക്കായി എഴുതിയ കത്തിലെ വരികളുംമെല്ലാം കൊഴിഞ്ഞു പോയ "ഋതുക്കളുടെ" കൂട്ടത്തില്‍ നിന്ന് നാം തിരഞ്ഞു പിടിക്കുമ്പോള്‍ ഗൃഹാതുരമായ ഓര്‍മ്മകളില്‍ നാം ഊളിയിട്ടിടുണ്ടാകും.
                                                 ചിലപ്പോള്‍ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപെടാതിരിക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ ഓടിയെത്തും ,അതൊക്കെ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിച്ചു പോകും. പക്ഷെ അപ്പോള്‍ ഒരു നിര്‍വൃതിയോടെ നാം മനസിലാക്കും ഒരിക്കലും തിരിച്ചു കിട്ടാത്ത അവസരങ്ങള്‍ ആണ്.......ഓര്‍മ്മകള്‍.....എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ എത്തുമ്പോഴാണ് നാം ഗൃഹതുരത്വമായ ഓര്‍മ്മകളില്‍ അകപ്പെട്ടുപോകുന്നത്..
                                                      
                                                                                                                    -ഋതു

Wednesday, 20 May 2015

ഋതു

ഋതു

ജീവിതത്തിലെ നന്മയുടേയും സഹനത്തിന്റെയും ഋതു ഭേതങ്ങൾക്കായി കാതോര്‍ക്കാം....... ജനനവും മരണവും... അതിനിടയ്ക്കുള്ള സന്തോഷങ്ങളും സങ്കടങ്ങളും എന്നും മായാത്ത ഒരുപിടി ഓര്‍മകളുമായി ജീവിതത്തിന്‍റെ ഋതുക്കള്‍ കൊഴിഞ്ഞ് പോയ്കൊണ്ടിരിക്കാം.......

വസന്തവും ശിശിരവും എല്ലാം വീണ്ടും പുനര്‍ജനിക്കാം വീണ്ടും ഒരു ജീവന്റെ  ഋതുഭേതങ്ങള്‍ക്കായി......