ഗൃഹാതുരമായ ഓര്‍മ്മകള്‍
ഓര്‍മ്മകളും ഗൃഹാതുരത്വവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. കഴിഞ്ഞു പോയ കാലത്തിലെ നല്ല ഓര്‍മ്മകള്‍ വീണ്ടും വീണ്ടും ഓര്‍മിക്കുമ്പോള്‍ ഉണ്ടാകുന്ന അനൂഭൂതിയെ ആണ് നാം ഗൃഹാതുരത്വം എന്ന് പറയുന്നത്. ചിന്തകള്‍ക്ക് അതീതമായ അനൂഭൂതി. ഒരു പക്ഷെ നമ്മുടെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ ഏറ്റവും മനോഹരമായ നാം ആസ്വതിക്കുന്നത് കഴിഞ്ഞു പോയ കാലത്തെ പറ്റിയുള്ള ഓര്‍മ്മകളാവും. സുഹ്ര്ത്ബന്ധങ്ങളും തന്റെ ആദ്യ പ്രനയനിക്കായി എഴുതിയ കത്തിലെ വരികളുംമെല്ലാം കൊഴിഞ്ഞു പോയ "ഋതുക്കളുടെ" കൂട്ടത്തില്‍ നിന്ന് നാം തിരഞ്ഞു പിടിക്കുമ്പോള്‍ ഗൃഹാതുരമായ ഓര്‍മ്മകളില്‍ നാം ഊളിയിട്ടിടുണ്ടാകും.
ചിലപ്പോള്‍ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപെടാതിരിക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ ഓടിയെത്തും ,അതൊക്കെ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിച്ചു പോകും. പക്ഷെ അപ്പോള്‍ ഒരു നിര്‍വൃതിയോടെ നാം മനസിലാക്കും ഒരിക്കലും തിരിച്ചു കിട്ടാത്ത അവസരങ്ങള്‍ ആണ്.......ഓര്‍മ്മകള്‍.....എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ എത്തുമ്പോഴാണ് നാം ഗൃഹതുരത്വമായ ഓര്‍മ്മകളില്‍ അകപ്പെട്ടുപോകുന്നത്..
-ഋതു
No comments:
Post a Comment