Saturday, 23 May 2015

വാക്ക്

വാക്ക്

ഒറ്റയടി പാതയിലാണ് ഞാന്‍ 
ഓരതായി ആ വാക മരവും 
ഓര്‍മ്മിക്കുവാന്‍ അവളുടെ കണ്ണുകളും 
ഒലതുമ്പിലിരുന്നു ബാലികാക്കകള്‍-
മരണത്തെ മാടി വിളിക്കുന്നു 

എന്നോടുണ്ടാവേണ്ട ഈ നിമിഷം 
എന്നോട് പറയാതെ എന്തേ നീ പോയി 
എന്‍റെ നിഴല്‍ മായുന്നുവെന്നാലും
നിന്‍ ആത്മാവിന്നെന്റെ കൂടെ

നീ മറന്നു പോകയാം,നിന്‍റെ-
കരം പിടിച്ചു ഞാനന്ന് പറഞ്ഞ വാക്കുകള്‍
'നിന്നെ വഞ്ചിക്കില്ലായെന്റെ'-
ഹൃദയമിടിക്കുവോളം.

എന്തിനു നീയാ വാക്കുകള്‍ തെറ്റിച്ചു
പലനാളൂട്ടിയുറപ്പിച്ച പ്രണയത്തെ വിട്ടു-
പറന്നുപോയതെന്തിങ്ങനെ.
പ്രണയമാം കുയിലിന്‍ നാദം-
നിലച്ചതെന്റെ മണിവീണയില്‍

മദ്യപാനിയായിരുന്ന ഞാനന്നു
മദ്യം വര്‍ജിച്ചു,പ്രിയേ നിനക്കുവേണ്ടി.
എന്നാല്‍ ഇന്നു ഞാനാ അമൃത് സേവിക്കുന്നു-
നിന്നില്‍ ചേരാനായി.....

നിന്‍റെ മസ്തിഷ്ക്കമാ-"തേള്‍"
കാര്‍ന്നു തിന്നാന്‍ തുടങ്ങിയപ്പോഴെങ്കിലും
ഒരു വാക്ക് പറയാമായിരുന്നു
നിന്‍റെ മാറില്‍ ചായുന്ന നേരമാ-
മുടിയിഴകള്‍ കൊഴിഞ്ഞെന്‍ മുഖത്തു-
വീണനേരമെങ്കിലും സഖി....

വരുന്നു ഞാനുമീ ഭൂവില്‍ നിന്നും
സ്വപ്നങ്ങളുറങ്ങുമീ കലാലയത്തെ വിട്ടു
ഓര്‍മ്മയാം രഥത്തില്‍ഏറി, നിന്‍റെ-
മാറില്‍ ചായണം എന്ന ആശയോടെ..

അരുതെന്നു പറയരുതേ നീ..
എനിക്കതിനു കഴിയില്ല, കാരണം
മദ്യപിച്ചു ഞാനിന്നു ചരദിച്ചതിന്‍
നിറം ചുവപ്പായിരുന്നു


                                                                                          -ഋതു






No comments:

Post a Comment