Tuesday, 9 June 2015

മനസ്സ്

മനസ്സ് 

                                                                           ഒരു പക്ഷെ ഇന്നു ആ കലാലയ മുറ്റത്ത്‌ 
മറ്റാരെക്കാളും ആദ്യം എത്തിയത് ഞാനായിരിക്കും. ശരീരവും മനസ്സും അവള്‍ക്കായി കാത്തിരിപ്പു തുടങ്ങി. അവളോടുള്ള സ്നേഹം മനസിനെ വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇന്നു വീര്‍പ്പുമുട്ടലുകള്‍ക്കെല്ലാം വിരാമം ഇടണം,അവളോട്‌ എന്‍റെ പ്രണയം പറയണം എന്ന് മനസ്സില്‍ ഉറപ്പിച്ചാണ് ഞാനെത്തിയത്. പക്ഷെ, എന്നും നേരത്തെ എത്തിയിരുന്ന അവള്‍ അന്ന് വൈകുന്നു. കുട്ടികള്‍ വന്നു തുടങ്ങിയ ക്ലാസ്സ്‌ മുറിയില്‍ ഓരോ കാല്‍പെരുമാറ്റം കേള്‍ക്കുമ്പോഴും,അവളാകണെ എന്ന് അറിയാതെ എന്‍റെ മനസ്സു മന്ത്രിച്ചു കൊണ്ടിരുന്നു......
                                                                          ഞാന്‍ വിഷമത്തോടെ ക്ലാസ്സില്‍ നിന്നുമിറങ്ങി. ആളൊഴിഞ്ഞ കോറിഡോറില്‍ കൂടി ഞാന്‍ നടന്നു. പ്രതാന കവാടത്തില്‍ എത്തുന്നതിനു തൊട്ടുമുന്പ്, എന്നെ ഒരു നിമിഷം സ്തംഭിപ്പിച്ചു കൊണ്ട് അവള്‍ എന്‍റെ നേരെ വരുന്നു. മജന്ത നിറമുള്ള  ചുരിദാര്‍, തൂവെള്ള ഷാള്‍,നെറ്റിയില്‍ ചന്ദന കുറി, മുടിയില്‍ തുളസ്സിപൂ തിരുകി വച്ചിരിക്കുന്നു. എന്നെ കണ്ടു ഒരു ചെറുപുഞ്ചിരിയോടെ അവള്‍ പടവുകള്‍  കയറി വന്നു. പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത്‌ ഞാനും ചിരിച്ചു. അവള്‍ പോകുന്നത് എന്ത് കൊണ്ടോ എനിക്ക് തിരിഞ്ഞു നോക്കാന്‍ സാധിച്ചില്ല. എന്‍റെ മനസ്സ് എവിടെയൊക്കെയോ ആയിരുന്നു. പ്രനയമിടിപ്പിന്റെ വേദന കൂടിയതു കാരണം എന്‍റെ മനസ്സു അവളെ കാണിക്കാന്‍ കഴിയാതെ ഞാന്‍ ആ മഞ്ഞ പൂക്കള്‍ ചൂടിയ മരത്തിന്‍റെ ചോട്ടിലിരുന്നു.
                                                                         ഓരോ തവണ അവളെ കാണുമ്പോഴും എന്തോ.... എന്‍റെ ഹൃദയമിടിപ്പ്‌ വല്ലാതെ കൂടി വന്നു. ഒരു പക്ഷെ ഒരു ആണിന്‍റെ ധൈര്യം ചോര്‍ന്നു പോകുന്ന അവസ്ഥയാകാം പ്രണയാരഭം....
                                                                         ജീവിതത്തിലെ ഋതുഭേതങ്ങളുടെ പട്ടികയില്‍ പ്രണയത്തിനു വല്ല്യ ഒരു സ്ഥാനം ഉണ്ട്. പ്രണയിക്കുനതും പ്രണയിക്കപെടുകയും ചെയുന്നതൊക്കെ ആ ഋതുക്കളിലെ ഭാഗ്യ നിമിഷങ്ങള്‍. ദുഖവും സന്തോഷവും കാമവും മോഹവും എല്ലാം ജീവിതത്തിലെ ഋതുക്കള്‍ തന്നെയാണ്. ഈ വികാരങ്ങള്‍ എല്ലാം പ്രണയത്തിനോടൊപ്പം ഒരു മനുഷ്യനില്‍ സമന്വയിക്കുന്നു. കൂടാതെ നമ്മെ നിറച്ചാര്‍ത്തണിയിക്കുന്ന ഒരു പിടി ഓര്‍മ്മകളും. എക്കാലവും ഏതൊരു പ്രണയത്തിന്‍റെ അവസാനവും നമ്മുക്ക് ലഭിക്കുന്നത് കുറേ നല്ല ഓര്‍മ്മകള്‍ മാത്രമായിരിക്കും..........


                                                                                                                   - ഋതു

No comments:

Post a Comment