സ്വാര്‍ത്ഥം
ഭിക്ഷയാചിച്ചയാ ദരിദ്രനോട്
നൂറൊളിപ്പിച്ചു രണ്ടു-
കാട്ടിയ സ്വാര്‍ത്ഥത.
തന്‍റെ ആഡംബരത്തിനായി-
അധികാര സിംഹാസനങ്ങള്‍
സ്വന്തമാക്കിയ സ്വാര്‍ത്ഥത.
തന്‍റെ സുഖത്തിനായി-
മകളെ വിവസ്ത്രയാക്കിയ-
കാമദാഹിയുടെ സ്വാര്‍ത്ഥത.
ഒരുപിടി മണ്ണിനായി-
പെറ്റമ്മയുടെ കണ്ഠത്തില്‍
കത്തിവച്ച ക്രൂരന്‍റെ സ്വാര്‍ത്ഥത.
ജാതി ചിന്ത നിറച്ചു,
മതദ്വേഷം നിറച്ചു,
വിപ്ലവ ദാഹിയായ സ്വാര്‍ത്ഥത.
നന്മയുടെ ഹൃദയത്തില്‍-
കത്തിയിറക്കിയ തിന്മയുടെ സ്വാര്‍ത്ഥത
സമൂഹബന്ധങ്ങള്‍-
അടിയറവു പറയുന്നു-
സ്വാര്‍ത്ഥതയ്ക്കു മുന്നില്‍
ശിഥിലമാകുന്നു-
തീവ്ര ബന്ധങ്ങളും
അതിര് തകര്‍ത്തു,
ബന്ധങ്ങള്‍ തകര്‍ത്തു,
സമൂഹമാകെ തകര്‍ത്തു,
കറുത്ത അശ്വത്തിലേറിയവന്‍
പടയോട്ടം തുടരുന്നു-
അവന്നു പേര്‍ സ്വാര്‍ത്ഥന്‍
- ഋതു
No comments:
Post a Comment