1000 Babies
ഗംഭീര കൺസപ്റ്റ്, പക്ഷേ എങ്ങും എത്താതെ അങ്ങും ഇങ്ങും തൊട്ട് അപൂർണമായ കഥപറച്ചിലിൽ അവസാനിച്ച ഒന്ന്. ആദ്യത്തെ എപ്പിസോഡ് പതിഞ്ഞ താളത്തിൽ പ്രത്യേകിച്ച് എക്സൈറ്റ്മെന്റ് ഒന്നും തരാതെ കണ്ട് മടുത്ത ത്രില്ലർ സീരീസുകളിലെ അതെ ട്രീറ്റ്മെന്റിൽ അവസാനിച്ചപ്പോൾ തെല്ലൊരു നിരാശ തോന്നി. രണ്ടാമത്തെ എപ്പിസോഡിൽ മെയിൻ കൺസപ്റ്റ് റിവീൽ ചെയ്തപ്പോൾ എന്റെ മോനെ വിഷയം, ഇത് കലക്കും എന്നായി. പിന്നീട് അങ്ങോട്ട് ഇതിന്റെ ചുരുൾ എങ്ങനെ അഴിയുന്നു എന്ന ആകാംഷയായിരുന്നു. കുറെയേറെ ലൂപ്പ് ഹോൾസ് ഇട്ടാണ് പോകുന്നത് എങ്കിലും പ്രധാന സംഭവം, എന്നെ സീരിസിലേയ്ക്ക് അടുപ്പിച്ചു. ഓരോ എപ്പിസോഡും, നീങ്ങിയ സമയം മറന്ന് ഇരുന്ന് കണ്ടു.
പക്ഷേ നിരാശയായിരുന്നു. അവസാനത്തെ എപ്പിസോഡിൽ പറഞ്ഞു വന്നത് ഒന്നിനും ഒരു വിരാമം ഇടാതെ എന്തൊക്കെയോ കാണിച്ചങ്ങ് നിർത്തി. കൺസപ്റ്റ് അത്രയ്ക്കും കിടു ആയതുകൊണ്ട് തന്നെ അതുവരെ കണ്ട ലൂപ്പ് ഹോൾസിനെയൊക്കെ മനസാൽ ന്യായീകരിച്ചിരുന്നു കണ്ട എനിക്ക് എവിടെയൊക്കെയോ എന്തൊക്കെയോ മിസ്സിംഗ് ആക്കി അവസാനിപ്പിച്ച ഒന്നിനെ ആണ് കണ്ട് നിർത്താൻ കഴിഞ്ഞത്.
ചിലപ്പോൾ എന്റെ മാത്രം പ്രശ്നമാകാം. ത്രില്ലർ സീരീസുകളോടും സിനിമകളോടും ഒടുക്കലത്തെ പ്രേമം കാരണം കണ്ട് തീർത്ത ത്രില്ലറുകൾക്ക് കൈയും കണക്കുമില്ല. അതുകൊണ്ടൊക്കെ തന്നെ പുതിയതായി ഇറങ്ങുന്ന ഒരുവിധപ്പെട്ട ത്രില്ലറുകളൊന്നും എനിക്ക് വർക്ക് ആകാറില്ല. ചിലപ്പോൾ ഈ അഭിപ്രായം ആവില്ല ബാക്കി ഉള്ളവർക്കും. സോ, സംഭവം ഹോട്ട്സ്റ്റാറിൽ കിടപ്പുണ്ട്. കണ്ട് നോക്കാവുന്നതാണ്. പക്ഷ ഒന്ന് ഉറപ്പ്. ഇതിന്റെ മെയിൻ കൺസപ്റ്റ് നിങ്ങളെ ഞെട്ടിച്ചിരിക്കും. ചെറിയൊരു ഭീതിയും കൂടി കൂട്ടിനുണ്ടാകുകയും ചെയും…
- ഋതു
No comments:
Post a Comment