Bougainvillea
ആനന്ദ് സി ചന്ദ്രന്റെ ഗംഭീര സിനിമാട്ടോഗ്രഫിയും, സ്ഥിരം സംഭവം ആണെങ്കിലും സിനിമയുടെ താളത്തിനെ മികച്ച രീതിയിൽ അപ്ലിഫ്റ്റ് ചെയ്യുന്ന സുഷിന്റെ മ്യൂസിക്കും, ഗ്ലോസി ഡ്രീമി ഫീലിൽ ഉള്ള കള്ളർ ഗ്രേഡിങ്ങും. മൊത്തത്തിൽ ഒരു രക്ഷയുമില്ലാത്ത മേക്കിങ്ങിൽ ഒരു തരി മുഷിവില്ലാണ്ട് കാണാൻ പറ്റുന്ന സിനിമ…
പക്ഷേ…
കഥയുടെ പോക്കിൽ പ്രഡിക്ടബിലിറ്റി ആവോളം ഉണ്ടെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ നല്ല കിടിലനായി കഥാപാത്രങ്ങളെ ബിൽഡ് ചെയ്തു കൊണ്ട് വന്ന്, നല്ല രീതിയിൽ എൻഗേജിഡ് ആയി പിടിച്ച് ഇരുത്തിയിട്ട്, കൊണ്ട് കാലം ഉടച്ച പോലെ ആയിരുന്നു പടത്തിന്റെ അവസാനം. ഒട്ടും കൺവീൻസിംഗ് അല്ലാത്ത രീതിയിൽ നല്ല ഫാസ്റ്റ് പെയ്സിൽ പോകുന്ന ഒരു എൻഡിങ്. ക്ലൈമാക്സ് എടുത്ത് വച്ചിരിക്കുന്ന രീതിയും അമൽ നീരദിന്റെ മേക്കിങ്ങും കുച്ചാക്കോയുടേയും ജ്യോതിർമയിയുടേയും പ്രകടനങ്ങളും സുഷിന്റെ മ്യൂസിക്കും ഒന്നിനൊന്ന് കിടലങ്ങൾ ആയിരുന്നു എങ്കിലും പെട്ടെന്ന് സിനിമ അവസാനിപ്പിക്കാനുള്ള തത്രപാട് ആയിട്ടാണ് തോന്നിയത്. കണക്റ്റ് ആവാത്ത ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന ഒരു എൻഡിങ്. പോരാത്തതിന് ഒരു ആവശ്യവുമില്ലാതെ സ്ത്രീ ശാസ്തീകരണ ഡയലോഗ് ഡെലിവറിയും. മൊത്തത്തിൽ ചറപറാ എന്തൊക്കെയോ സംഭവിക്കുന്ന ഒരു ക്ലൈമാക്സ്.
ഈ പറഞ്ഞ സംഭവങ്ങൾ ഒക്കെ ഒഴിച്ച് നിർത്തിയാൽ നല്ല 4k ഡോൾബി അറ്റ്മോസിൽ തീയറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്ന സിനിമ തന്നാണ് ബൊഗൈൻവില്ല. പിന്നെ അമൽ നീരദിന്റെ കൈയിൽ നിന്നും ഇങ്ങനൊന്ന് പ്രതീക്ഷിച്ചില്ല എന്ന നിരാശ നിറഞ്ഞ പോസ്റ്റുകൾ ഒരുപാട് കണ്ടിരുന്നു. വരത്തനും, ഭീഷ്മപർവ്വവും, ബിഗ്ബിയും മാത്രം കണ്ട് ആഘോഷിക്കുന്നവർക്ക് ഒരുപക്ഷേ ഇത് അങ്ങോട്ട് വർക്ക് ആയിക്കൊള്ളണം എന്നില്ല. പുള്ളിയുടെ ഇയ്യോബിന്റെ പുസ്തകം അടക്കം കണ്ടിട്ടുള്ളവർക്കുള്ള വക തീയേറ്ററിൽ കിട്ടും…
NB: ബൈദുബൈ അമൽ നീരദിന്റെ സിനിമകളിൽ ബിഗ്ബി പേഴ്സണലി എനിക്ക് ഒട്ടും വർക്ക് ആവാത്ത സിനിമയാണ്. രണ്ടാം ഭാഗത്തിന് മുറവിളി കൂട്ടുമ്പോൾ എന്തിന്? എന്ന് എപ്പോഴും തോന്നാറുണ്ട്…
- ഋതു
No comments:
Post a Comment