Sunday, 24 November 2024

സൂക്ഷ്മ ദർശിനി | Malayalam Movie Review

 സൂക്ഷ്മ ദർശിനി



Brilliant Screenplay, Brilliant Direction, Brilliant Performances, Awesome Music & Cuts.


It is a well-EXECUTED, BRILLIANT MOVIE. 🔥


പണ്ടെപ്പോഴോ ഞാൻ എഴുതിയിരുന്നു. “സ്ത്രീകളെ കുറിച്ചു സംസാരിക്കുന്നതാവരുത് സ്ത്രീപക്ഷ സിനിമകൾ, സ്ത്രീകൾ സംസാരിക്കുന്നതാവണം സ്ത്രീപക്ഷ സിനിമകൾഎന്ന്. വിനീത് ശ്രീനിവാസന്റെ മാസ്റ്റർപീസ് സിനിമയായതിരയ്ക്ക് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ. അടുത്ത കാലത്തൊന്നും വുമൺ സെൻട്രിക് ആയ ഒരു പവർപാക്ക്ഡ് സിനിമ വന്നിട്ടുണ്ടോ എന്ന് സംശയമാണ്. 


പ്രിയദർശിനി ആയി നസ്രിയ ഒരു രക്ഷയുമില്ലാത്ത പ്രകടനം. കൊടുത്ത റോൾ പുള്ളിക്കാരി നല്ല വെടിപ്പായി ചെയ്ത് വച്ചിട്ടുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് സീനൊക്കെ കിടിലമായിരുന്നു. ഞെട്ടിച്ചത് ബേസിൽ ജോസഫ് ആണ്, പുള്ളിയിലെ മികച്ച നടനാണ്. മികച്ച സംവിധായകനെന്നതിലുപരി അയാൾ ഒരു അസാധ്യ നടനായി എസ്റ്റാബ്ലിഷ് ചെയ്യപ്പെടുകയാണ്. മന്തിലി സ്റ്റാർ എന്നൊക്കെ ട്രോളുകൾ കൊണ്ട് അയാളിലെ നടനെ ആഘോഷിക്കപ്പെടുമ്പോൾ അയാൾ ഓരോ കഥാപാത്രത്തിന് ശേഷവും അയാളിലെ നടനെ ചെത്തി മിനുക്കുകയാണ്. ശരൺ വേലായുധന്റെ മികച്ച സിനിമാറ്റോഗ്രഫിയും കഥയുടെ ഒഴുക്കിന് അനുസരിച്ചുള്ള ചമൻ ചാക്കോയുടെ എഡിറ്റിംഗും വേൾഡിനെ എലിവേറ്റ് ചെയ്യുന്ന ക്രിസ്റ്റോ സേവിയറിന്റെ ഫാന്റസി മൂഡിലെ മ്യൂസിക്കും ഒരു രക്ഷയുമില്ലായിരുന്നു.


2024 അവസാനിക്കുന്ന വേളയിൽ മലയാള സിനിമയിൽ നല്ലൊരു സീറ്റ് എഡ്ജിംഗ് ത്രില്ലർ വന്നില്ലല്ലോ എന്നൊരു വിഷമം അങ്ങ് തീർന്ന് കിട്ടി. നോൺസൻസ് എന്ന തന്റെ ആദ്യത്തെ സിനിമയ്ക്ക് ശേഷം എംസി ജിതിൻ സംവിധാനം ചെയ്ത സിനിമ. എന്തായാലും ഒരു ഒറ്റ സിനിമ കൊണ്ട് അയാളുടെ പേര് മലയാള സിനിമയുടെ മികച്ച സംവിധായകരുടെ പട്ടികയ്ക്കൊപ്പം ചേർത്ത് വായിക്കപ്പെടും. കാത്തിരിക്കുന്നു പുള്ളിയുടെ മികച്ച സിനിമകൾക്കായി.


- അരവിന്ദ് ജി എസ്



- ഋതു

No comments:

Post a Comment